BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Monday 9 January 2012

നിഴല്‍ തേടി - കവിത - ശ്രീമതി. ബിന്ദു പത്മകുമാര്‍


നിഴല്‍ തേടി  - കവിത - - ശ്രീമതി. ബിന്ദു പത്മകുമാര്‍
ഡി. പോള്‍ . പബ്ലിക് സ്കൂള്‍ 



സ്മൃതിതന്‍ നിഴല്‍ വീണ മണിമുറ്റം തേടി
ഒരിക്കല്‍ കൂടി ഞാന്‍ നടന്നു നീങ്ങി
വിജനമാം വീഥിയില്‍ , വിദൂരമാം കാഴ്ചയില്‍
വിലോലയായങ്ങനെ നടന്നു നീങ്ങി

രാക്കിളി തേങ്ങല്‍ കേട്ടു രാവിന്റെ മാറില്‍
രാഗങ്ങളെല്ലാം മറന്ന പോലെ
രാക്കുയില്‍ പാട്ടു കേട്ടു ; ആതിരരാവില്‍
രാജമല്ലിച്ചെടി തന്നിലച്ചാര്‍ത്തില്‍

ഇലകള്‍ കൊഴിഞ്ഞോരാ വാകപ്പൂ മരച്ചോട്ടില്‍
വെറുതെ ഞാനങ്ങനെ നിന്ന നേരം
കാല്യം പോല്‍ മോഹനം ബാല്യമെന്നോര്‍ക്കവേ
കാതര മിഴികളില്‍ നീര്‍ നിറഞ്ഞു

ഇറ്റിറ്റു വീണൊരാ കണ്ണുനീര്‍  തുള്ളിയില്‍
പൊന്നിന്‍ കിനാക്കള്‍ ഞാന്‍ കണ്ടറിഞ്ഞു
മുറ്റത്തെ മന്ദാരമാദ്യമായ് പൂത്തനാള്‍
പുഷ്പിണിയായതാണെന്‍ കിനാവും

പൂമരം പൂത്തതും , പൂവിളി കേട്ടതും
പൂത്തുമ്പി പാറീതും , പുന്നാരം ചൊല്ലീതും
മാനത്തെ മഴവില്ലിന്‍ വര്‍ണങ്ങള്‍ തേടീതും
പൊയ്പോയ ജന്മത്തിലെന്ന പോലെ

പുസ്തക താളിന്നുള്ളില്‍ മറ്റാരും കാണാതെ -
യൊളിപ്പിച്ചു  വെച്ചൊരാ മയില്‍പീലിതുണ്ടിനെ
നെഞ്ചോട്‌ ചേര്‍ക്കവേ ഞാനറിയുന്നു
നഷ്ട വസന്തങ്ങളെത്രയെന്നു

കടലാസു തോണിയേറി കാലമാം പുഴയുടെ -
യക്കരെക്കടവിലിന്നേകയായ് നില്‍ക്കവേ
ഇടവഴിക്കോണിലെ പവിഴമല്ലികള്‍
ഒരിക്കല്‍കൂടി പൂക്കുവാനാശിച്ചുപോയി

മറവിതന്‍ ചെപ്പിലടച്ച കിനാക്കള്‍ തന്‍ 
കനിവാര്‍ന്ന കഥനങ്ങളിനിയെത്ര ബാക്കി
പുലര്‍കാല മഞ്ജിമ വിടരും പനിനീരില്‍
മുങ്ങിക്കുളിച്ചിനി ഞാന്‍ മടങ്ങിടട്ടെ








Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...